നീയും വിരഹിണിയോ....
തൂവൽ പക്ഷിയായ് .
മനമാറിയാതെ മുഴങ്ങി
കാവ്യ കലോലിനി നിനക്കായ്....
അറിയാതെ ഒഴുകി നടന്ന
അക്ഷരങ്ങളെ കോർത്തു നിനക്കായ് ..
പ്രണയമേ നീ അറിയാതെ പോകുകയോ....
വിരൽ തൊട്ട മാത്രയിൽ എന്തെ
വിരഹ ഗാനം പൊഴിച്ചു വിപഞ്ചിക ...
ഇതൊക്കെ അറിയാതെ മേഘങ്ങൾ
കണ്ണുനീർ വാർത്തതെന്തേ....
നിൻ മിഴിതോരാത്തതെന്തേ
നീയും വിരഹിണിയോ....
Comments