''എനിക്കറിയില്ല ''

''എനിക്കറിയില്ല ''

Image may contain: 1 person
എനിക്കറിയില്ല
എന്തിന്
നീ ഇതു ചെയ്യ്തു എന്നോടു

എനിക്കറിയില്ല
എന്താവുമിപ്പോള്‍
എനിക്കെന്തുമറിയില്ല

എനിക്കറിയില്ല
എവിടെ
നിന്നെ തേടുമെന്ന്

എനിക്കറിയില്ല
ആരു എന്നെ
കവര്‍ന്നെടുത്തു നിന്നില്‍ നിന്നും

എനിക്കറിയില്ല
എപ്പോഴാണ്
ഇതൊക്കെ സംഭവിച്ചത്

എനിക്കറിയില്ല
ആരുടെ ആണുയീ
ചതികുഴിയില്‍ നാം പെട്ടത്

എനിക്കറിയില്ല
ആരെയീ
മുറിപ്പാടുകള്‍ കാണിക്കും

എനിക്കറിയില്ല
എന്തിയീ
ജീവിതം മുന്നോട്ടു കൊണ്ട് പോകും

എനിക്കറിയില്ല
എന്ത് ചെയ്യുമെന്നെ
നിലനിര്‍ത്തുവാന്‍

എനിക്കറിയില്ല
എവിടേക്ക്  എന്റെ
ഹൃദയത്തെ കൊണ്ടുപോകും

എനിക്കറിയില്ല
ആരെന്റെയീ
മുറിവുകള്‍ ഉണക്കുമിപ്പോള്‍

എനിക്കറിയില്ല
എപ്പോള്‍ നീ
നമ്മുടെ ഹൃദയങ്ങളെ അകറ്റും

എനിക്കറിയില്ല
ആരുടെ
ചതുരംഗ കളിയില്‍ നാം പെട്ടുവെന്നു

എനിക്കറിയില്ല
ആരെ വിശ്വസിക്കും
ഈ ജീവിത യാത്രയില്‍

എനിക്കറിയില്ല
എന്തിനു നീ എന്നെ
തനിച്ചാക്കി കടന്നു പോയതെവിടെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ