ഒറ്റപ്പെട്ടവന്‍
സ്വയം ഞെക്കികൊന്നു
ഉറങ്ങാൻ ശ്രമിക്കുന്നു
നിന്നെ കൊല്ലാൻ കൂട്ടിനു
ആളുണ്ടല്ലോ ശുഭരാത്രി
സ്വപ്‌നങ്ങൾ എങ്കിലും
കണ്ടുണരാൻ മോഹം ഉണ്ട്
കാണുന്നതൊക്കയോ
ആഴങ്ങളിലേക്ക് ഇറങ്ങുന്നവയും
അവസാനം നനഞ്ഞു ഒട്ടി
തളർന്നു ഉറങ്ങുന്നു
പുലരിവെട്ടം ഇരുട്ടകറ്റുവോളം
നാളെ ലഹരിയുടെ അനുഭവങ്ങൾ
പങ്കുവെക്കാം ഞാൻ എന്റെ
ഉറക്കത്തിനുള്ള ഗുളിക കഴിക്കാൻ
മറന്നെന്നു അവളും , തരു
ഒരെണ്ണം എനിക്കും എന്ന് പറഞ്ഞു
ഉറക്കത്തിലേക്കു മറഞ്ഞു അപ്പോൾ
ചന്ദ്രൻ മേഘക്കിറിലേക്കും ..!!
Comments