"ആഴങ്ങള്‍ "
"ആഴങ്ങള്‍ "
.
എന്റെ കാണാഴങ്ങളില്‍
പിന്നെയും തുരന്നു
അറിയാ മോഹങ്ങൾ
കുതിച്ചുപായുന്നു മൗനങ്ങളിലേക്കു
എന്റെ അടഞ്ഞ ശബ്ദം
നിലവിളിച്ചു നിശബ്ദതയിൽ
വ്രണിത ഹൃദയം തേടുന്നു
നിന്നെ തലോടാൻ
അല്ലയോ പ്രണയമേ
നീ താഴേക്കുവരിക
എന്റെ ശുന്യതകളെ നിറക്കുക
നിന്റെ സ്നേഹത്താൽ
ശമിപ്പിക്കുക എന്റെ ദാഹത്തെ
എന്റെ ആഗ്രഹങ്ങളുടെ
തേടലുകളിൽ ഒന്നുമേ
വഴങ്ങുന്നില്ല പ്രണയമേ
എന്റെ കണ്ടത്തലുകളിൽ
നിന്നാൽ നിറക്കാൻ കഴിഞ്ഞില്ലല്ലോ
എന്റെ ജനിക്കും കിനാവുകളിൽ
ഒരു പ്രതീക്ഷയുടെ കിരണം കാണുന്നു
എന്റെ മൃദുലത ഞാൻ സംരക്ഷിക്കുന്നു
നിന്റെ വളർച്ചക്കായി
എന്നെ നിന്റെ ചിറകിലെറ്റുക
നിലനിർത്തുക നിന്റെ ലോകത്തു
നിന്റെ ഉയരങ്ങളോളം കൊണ്ടുപോകുക
എന്റെ കരവലയത്തിൽ ഒതുക്കുക
എന്റെ ശൂന്യതകൾ നിറക്കുക
ആഴങ്ങൾ നികരാട്ടെ
വിണ്ടുകീറലുകൾ മാറട്ടെ
എല്ലാം ഒന്നാവട്ടെ
ഞാനൊന്നു ഞരങ്ങട്ടേ
അതിക്രമിച്ചു കയറുക എന്റെ
വിളയിടങ്ങളിലൊക്കെ
എന്റെ നാളങ്ങൾ നിറച്ചു
എന്നെ സംരക്ഷിക്കുക
എന്റെ സ്വന്തം ആഴങ്ങളിൽ നിന്നും
oil paint by Aja
Comments