മറക്കേണ്ടാ ..!!

നിൻ കരിമഷി പടരും കണ്ണിൽ കണ്ടു
ഞാൻ കദനയില്ലാത്തൊരു കവിത
പുഞ്ചിരി പൂവിതറുന്ന ചുണ്ടിൽ
ഞാനറിയാതെ മയങ്ങി പോയി
വെറുമൊരു വർഷവും അതിൽ
നിൻ മണം പകരുന്നു മണ്ണും
ഇനിയും വന്നു പോകുമല്ലോ
ആവണിയും ചിങ്ങക്കതിരും
കൈകൊട്ടി കളിച്ചും പിന്നെ
ആകാശത്തോളം ഊയലാടി
ആഘോഷം തിമിർക്കുമ്പോൾ
മറക്കാതെ ഓർമ്മകളെന്നിൽ
ഇന്നും തളിർക്കുന്നു കൗമാര
വസന്തത്തിന് ആർപ്പുവിളികളും
എങ്കിലും നീ കനവിന്റെ നിനവിലോ
എവിടെ പോയ് ഒളിക്കിലും നിന്നെ
തേടിഞാൻ വന്നീടുമെന്നു മറക്കേണ്ടാ ..!!
Comments