സ്നേഹിക്കപ്പെടാന്‍
മഴതുള്ളി കിലുക്കത്തിന്
മധുര സംഗീതത്തിൽ
മനമറിയാതെ മെല്ലെ
രാത്രിയുടെ ഗുഹാന്തര ഇരുളിൽ
നിന്നോർമ്മതൻ കുളിരേക്കും
സുന്ദര സ്വപ്നദംശനമേറ്റുറങ്ങി
ഉണരുമ്പോൾ അരുകിൽ കുറെ
വാടിയ മുല്ലപ്പൂവുകൾ മാത്രം
രാത്രിയുടെ തിരുശേഷിപ്പെന്നോണം
ഒരിക്കലും നാം രണ്ടും ചുംബനങ്ങൾ
കൈമാറിയിട്ടില്ലങ്കിലും അവയുടെ
മധുരം ഇരുവർക്കുമറിയാമല്ലോ
സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും
ഒരു നല്ല ഹൃദയമേ വേണ്ടു അതിനേറെ
ബുദ്ധിവൈഭവം വേണ്ടേ വേണ്ടല്ലോ ..!!
Comments