ഏകാന്തതയുടെ ദുഃഖം

താഴ്‌വാരം വറ്റി വരണ്ടു
മയിലുകൾ ആടാറില്ല
മഴമേഘങ്ങൾ വഴിമാറി
കുയിലുകൾ പാട്ടുമറന്നു
ഏകാന്തതയുടെ ഉഷ്ണക്കാറ്റ്
വിരസമാർന്ന മൗനം എങ്ങും
വിരക്തിയുടെ തീഷ്ണത
ഒരു മഴപെയ്യതെങ്കിൽ
കരഞ്ഞു കണ്ണുകൾ വറ്റി
എന്നിട്ടും വന്നില്ല അവൻ
അവൾ പിരിമുറുക്കത്തിലാർന്നു
പാടി രാഗം ശോകം
താളം നെഞ്ചിന്റെ മിടിപ്പ് ....
കുന്നോളം മോഹങ്ങൾ
കനവുകണ്ടു ഞെട്ടിയുണർന്നു
എന്തിനിങ്ങനെ ജീവിതം എന്ന
മൂന്നക്ഷരങ്ങൾ വിടാതെ പിൻ തുടരുന്നു
മരണം നിഴലകലത്തിൽ നിന്നും
വഴി മാറിയോ ആവോ
എവിടെ ഒരു പ്രതാശയുടെ പൊൻ കിരണം .
ഒരു പുഞ്ചിരിയുടെ ലാഞ്ചന .
സ്നേഹത്തിന്റെ തലോടൽ .
ഇല്ല വരും തീർച്ചയായും ഒരു രക്ഷകൻ .
മനസ്സേ ശാന്തമാകു നിന്നിലെ
തിരമാലകൾക്കു ഒരു അടക്കം വരട്ടെ .
സ്നേഹ തീരത്തു ജീവിത നൗക അടുക്കും
നങ്കുരം ആഴ്ന്നു ഇറങ്ങും .....
Comments