പ്രണയത്തിൻ വേരുകൾ

പ്രണയത്തിൻ വേരുകൾ



ഞാനും  നീയും
പുരാതന കാലമുതൽക്കെ
പരാസ്പരത്തിനായി തേടി
വഴിതെറ്റി പിരിഞ്ഞു  

ഒന്ന് വീണ്ടും കണ്ടു മുട്ടാൻ
എത്രയോ നാഴികകൾ
വിനാഴികകൾ ദിവസങ്ങൾ
വർഷങ്ങൾ കടന്നു
അവസാനം ഈ ജീവിതത്തിൽ
ഒരു ആത്മീയ നിയോഗം പോലെ

അതെ തോന്നുന്നില്ലേ
നീ അത് കാണുന്നില്ലേ
നീ എന്നിലും
ഞാൻ നിന്നിലും


സ്നേഹമോടെ കഴിയാൻ
നമ്മുടെ ജീവിതത്തെ പ്രണയിക്കാൻ
നാം ഇവിടെ തന്നെ
വീണ്ടും ജനിച്ചു

ആനന്ദം നാം നഷ്ടപ്പെടുത്തി
ചിരികൾ മറന്നു
പരസ്പരം  കാണാൻ
നാം കാത്തു നിന്നു

വരൂ എന്റെ പ്രണയമേ
വരിക എന്നരികിൽ
നമുക്ക് ജീവിക്കാം
നമ്മുടെയീ പ്രണയവഴികളിൽ

നീയായിട്ടല്ല
ഞാനായിട്ടല്ല
ഒരു സ്നേഹ നൃത്തംപോലെ
ജീവിത സൗന്ദര്യം പോലെ

നാമാരുമല്ല
ഒന്നായി ചേരുമ്പോൾ
സ്നേഹിക്കുക  ഈ ജീവിതത്തെ
പ്രണയത്തോടെ കഴിയാം

നമുക്ക് ജീവിക്കാമീ
സ്നേഹം ഒടുങ്ങും വരെ
നമുക്ക് പ്രണയിക്കാം
നമ്മുടെയീ  ജീവൻ ഒടുങ്ങും വരെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ