വരിക നമുക്ക് പോകാം

എന്റെ മൗനം ഒരിക്കലും വ്യര്‍ത്ഥമായി കാണല്ലേ
അതിൽ ഒരു സാഗര ഗർജ്ജനം ഉണ്ട്
ഒന്നു കാതോർക്കുകിൽ കേൾക്കാവുന്നതേ ഉള്ളു
ഒന്നെൻ കണ്ണുകളിൽ ഉറ്റു നോക്കുക അപ്പോൾ
അറിയാം അതെന്റെ ഹൃദയത്തിലേക്കുള്ള
ഒരു ഒറ്റയടി പാതയാവും അത് നിന്നെ ഒരു പക്ഷെ
പ്രണയത്തിന്റെ കൈകളിൽ എത്തി ചേർക്കും
എന്റെ ഉള്ളത്തിൽ നിറയുന്ന അരുണോദയ രശ്മികൾ
സ്നേഹത്തിന്റെ ചിറകിലേറ്റി കൊണ്ടുപോകും
അങ്ങ് ചക്രവാളത്തിനുമപ്പുറം ആനന്ദത്തിന്
സ്വതന്ത്രവിഹായസ്സിലേക്കു അനുഭൂതിയുടെ
ലഹരി നൽകും ലാഘവാ വസ്ഥയിലേക്ക് ....
Comments