ആരോടും പറയില്ല

ഇല്ലില്ല പറയുകയില്ലില്ല ഞാൻ എൻ
കരളിന്റെ ഉള്ളിലെ മധുര നോവ്
പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരി
കനവോനിനവാ എന്നറിയുകയില്ലയീ
പൂപോലെ മൃദുലവും പാൽപോലെ മധുരവും
പ്രാണന്റെ നോവിനെ പകർത്തുവാനാവില്ല
പലരോടുമായി പറയാന്‍ കൊതിച്ചുവെങ്കിലും
പറയാതെ പോയോരി നേരറിവ് എന്തെ പറയാതെ
പോയോരി ഉള്ളിന്റെ ഉള്ളിലെ ഇതിനെ ഇനി
എന്ത് വിളിക്കുമെന്നറിയാതെ പോയല്ലോ ..!!
കാറ്റുവന്നു മഴവന്നു വെയില്‍വന്നു പിന്നെ
കുളിരും ഒക്കെ മാറി മാറിവന്നു എന്നിട്ടുമറിയാതെ
പോയല്ലോ എന്നുള്ളിലെ ഈ ഋതു ഭേദംങ്ങളയെയോ ..!!!
Comments