ബുദ്ധം ശരണം
നടക്കുക ഓരോ പാദ സ്പർശനവും
ശാന്തിയുടെ നിമിഷങ്ങളിലേക്കാവട്ടെ
നടന്നടുക്കുക സന്തോഷത്തിലേക്കു
ഓരോ ചുവടും പുതുമയേകും
കുളിർക്കാറ്റു നൽകട്ടെ
ഓരോ ചലനങ്ങളിലും പൂവിരിയട്ടെ
ഭൂമിയെ ഓരോ ചുവടുകളാൽ ചുംബിക്കട്ടെ
അതിലൂടെ സ്നേഹവും സന്തോഷവും പുലരട്ടെ
അതിലൂടെ നാം സുരക്ഷിതരാവട്ടെ
മൗനം പകരും ബിംബങ്ങൾ ശാന്തിയുടെ
ബൗദ്ധ ചിന്തകൾ നമ്മളിൽ ഉണരട്ടെ ...!!
ബുദ്ധം ശരണം ഗച്ഛാമി ..........!!!
Comments