ചിന്തകള്‍ക്ക് കടുപ്പം

വീശിയടിച്ച കോപ്പകള്‍ ഉയര്‍ന്നു താണ് ഒരു മെയ്യഭ്യാസി പോലെ
മക്കാനിയില്‍ നിന്നയാള്‍ പുറം ലോകത്തേക്ക് കണ്ണുനട്ടു
എങ്ങിനെ ഉള്ളവരൊക്കെ പലരും പല രുചിക്കാര്‍
ചിലര്‍ക്ക് മധുരമില്ലാതെ കടുപ്പം കൂടിയും മറ്റു പലര്‍ക്കും
മധുരം കൂടിയും കടുപ്പം കുറഞ്ഞും അങ്ങിനെ തിരിച്ചും
അവരുടെ സംസാരങ്ങളില്‍ പണത്തിന്റെ മധുരവും
കൈപ്പേറിയ സ്വാദും കിട്ടാ കടങ്ങളുടെ മനക്കണക്കുകള്‍
ഭാഗ്യത്തെ പഴിക്കുന്നവര്‍ മറിച്ചും പറയുന്നവര്‍
കരം കൊടുക്കാതെ കാര്യങ്ങള്‍ നീക്കാന്‍ ചിന്തിക്കുന്നവരും
രാജ്യത്തിന്റെ ഭരണങ്ങലുടെ വിലയിരുത്തലുകളും
പണപ്പെട്ടിയുടെ മുന്നിലിരുന്ന കണ്ണാടി മേലെനിന്നും
നോട്ടം തന്നിലേക്ക് ഉയര്‍ന്നപ്പോള്‍ ചായ കാലത്തിലെ
നാണയാതുട്ടുകളുടെ ശബ്‌ദങ്ങള്‍ അയാളുടെ മുന്നില്‍
കിടന്ന കുടിച്ചു ഒഴിഞ്ഞ കുപ്പി ഗ്ലാസ്സുകള്‍ ചിറികൊട്ടി
സപ്ലയര്‍ പയ്യന്‍ വന്നു നിന്നു ചായയുടെ ആവിശ്യങ്ങള്‍
നിരത്തുന്നത് ശ്രദ്ധയില്‍ വിട്ടു പോയന്നറിഞ്ഞു വീണ്ടും
ആരായുമ്പോള്‍ പുറത്തു മഴ ഇരക്കുന്നുണ്ടായിരുന്നു...
Comments