ഒരു കാഴച വസ്തു

പടിപ്പുര വാതിലിന്റെ പടിയിൽ വീണുടഞ്ഞ
കണ്ണുനീർ ആരൊക്കയോ ചവുട്ടി മെതിച്ചു
കിടന്നപ്പോഴും അത്താഴ പട്ടിണിക്കാരനെ
ആരുമേ വിളിക്കാതെയും അറിയാതെയും പോയി
കാലത്തിന്റെ നന്മകൾ ഒക്കെ എങ്ങോ മാഞ്ഞു
ഇവയൊക്കെ പറഞ്ഞ പുസ്തകത്താളുകൾ
വീർപ്പുമുട്ടുകയും അതൊക്കെ ചിതലുകൾക്കു
വിശപ്പടക്കാൻ ഉപാധിയുമായി പോകുന്നു
ഉള്ളവൻ ഉള്ളവനായ് ഇല്ലാത്തവൻ ഇല്ലാതെ ആകുന്നു
എങ്കിലും പടിപ്പുരകൾ ഇന്നും തലയെടുത്തു
നിൽക്കുന്നത് ഒരു കാഴച വസ്തുവായി മാത്രമായ് ....
Comments