നിഴലും ശത്രു

പൊഴിഞ്ഞു വീണൊരു തൂവലിന് ചുവടാൽ
പ്രണയാക്ഷരങ്ങൾ എഴുതി തീർക്കാൻ
ഓർമ്മകളുടെ തള്ളലിൽ പ്പെട്ടുവെറുതെ
വിരഹമാർന്ന മനം വെമ്പുന്നു ഏറെ ആയി
കൈവിട്ടു പോയൊരാ ബാല്യത്തിൻ കുസൃതികൾ
കരകവിയും യൗവ്വനത്തിന്റെ കുലംകുത്തി ഒഴുക്കും
കാലമിന്നു തന്നൊരു ചുക്കിച്ചുളിഞ്ഞ ഉടലഴകും
കാമ്യമായതിനെ തേടുന്ന വഴികളിൽ നൊമ്പരം .
അഴലാറ്റാൻ ഇല്ലൊരു ചുമലും പിന്നെ മിണ്ടാട്ടവും
ഉറക്കമോ എങ്ങോ തീര്‍ത്ഥാടനം നടത്തിടുമ്പോള്‍
ഏറെ മനപ്പായസം കുടിച്ചിട്ട് ഇല്ലൊരു കാര്യവും
അവസാനം കാത്തു കിടപ്പു നിഴലും ശത്രു ആകുന്നു ..!!
Comments