നേര്‍വഴിക്കു നീങ്ങട്ടെ ..!!
തൊട്ടാല്‍ വാടും നിനക്കായ്
അക്ഷരതാളില്‍ ചേര്‍ത്തതൊക്കെ
നിന്‍ മിഴിനീരില്‍ കുതിര്‍ന്നു പോയല്ലോ
കാതരയാം നിന്‍ മനസ്സിത്ര ലോലമെന്നറിഞ്ഞില്ല ..!!
ഇല്ലിനിവേണ്ട ഒരു മധുരമാം ഗീതം
നിനക്കായി എഴുതി ഉണ്ടാക്കാം
പുഞ്ചിരി പൂക്കള്‍ വിടരട്ടെ
ദൂരങ്ങള്‍ കുറയട്ടെ പ്രണയം പൂക്കട്ടെ ..!!
നീ തിരിഞ്ഞൊന്നു നോക്കുന്നുണ്ട്
ശകുന്തള ദുഷന്തനെ എന്നപോല്‍
ശാപമെറ്റ് മറക്കാതെ ഇരിക്കാന്‍
നിന്‍ ചിന്തകള്‍ നേര്‍വഴിക്കു നീങ്ങട്ടെ ..!!
Comments