" ഗേഹം "

" ഗേഹം  "
Image result for abstract painting man in her embracement

ഞാന്‍ ഇപ്പോള്‍ വീട്ടിലാണ്
അതും നിന്റെ കരവലയത്തില്‍

അതെ ഞാന്‍ സുരക്ഷിതനാണ്
നീ തീര്‍ത്ത പഞ്ചരത്തിനുള്ളില്‍.

ഞാന്‍ ധനവാനാണ്
നിന്റെ സാമീപ്യത്തില്‍ .

എന്നാൽ പെട്ടന്ന് ഒരുനാൾ
നഷ്ടമായത് നിന്‍റെ ആശ്ലേഷം
.
എന്നില്‍ നിറക്കുന്നു
നിന്റെ പരിമളം
.
ഞാന്‍ ശൂന്യനാവുന്നു
നീ വിട്ടകലും നേരം

ഞാന്‍ ആനന്ദം അനുഭവിക്കുന്നു
നീ കുടെ ഉണ്ടാവുമ്പോള്‍

എനിക്ക് ദാഹിക്കുന്നു
നിന്റെ രുചികകള്‍ക്കായ്

എനിക്ക് വിശപ്പടക്കാം
നിന്റെ ചുംബനം

ഞാനില്ലാതെ ആകുന്നു
നിന്റെ ഇല്ലായിമ്മയില്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ