''പിഴുതെറിയപ്പെടും ''
''പിഴുതെറിയപ്പെടും ''
ചിന്തകളുടെ രൂഢമൂലത്തിൽ
ഇരുന്നു എന്റെ ലോകത്തിൽ
ഉള്ളിന്റെ ഉള്ളിൽ മുഴുകുമ്പോൾ
നിന്നെ കുറിച്ച് ഒരു അവകാശ വാദങ്ങളുമില്ല
നിന്നിൽ നിന്നും ഒന്നുമേ പ്രതീക്ഷിക്കുന്നില്ല
നീ നിന്റെ രീതിയിൽ തന്നെ മുന്നേറുക
എന്നെ എന്റെ വഴിക്കു വിടുക
എന്റെ അതിര്ത്തിയില് കടക്കാതെ
നിന്നെക്കുറിച്ചു ഒന്നുമേ എനിക്ക് പറയാനില്ല
നാം ഒറ്റയായ് തന്നെ ഇരിക്കും
എവിടെയാണോ അവിടെ
നമുക്കൊരിക്കലും സമരാവാൻ പറ്റില്ല
എന്തെ നിനക്ക് ഇതിനെ കുറിച്ചറിയില്ല
നിന്റെ വൈഭവങ്ങളുടെ അവകാശങ്ങൾ
നിന്റെ സഫലതയുടെ പതക്കങ്ങൾ
ഒന്നുമേ മതിപ്പുളവാക്കില്ല ഒരിക്കലും
ഞാൻ കാണുന്നെതെന്തെന്നോ നിന്റെ ഉള്ളകം
നിന്റെ ആത്മാവിന്റെ സൂക്ഷമത ഞാൻ അറിയുന്നു
സത്യം മാത്രമേ ഞാൻ ബഹുമാനിക്കുകയുള്ളു
എന്റെ മൗനം ഒരിക്കലും ബധിരമല്ല
എന്റെ മൂകത ഒരിക്കലും കീഴടങ്ങലല്ല
ഒരു പക്ഷെ നീ വിജയിച്ചു പ്രഘാപിക്കും
ഞാൻ ഒരിക്കലും തെളിയിക്കാനൊരുങ്ങുകയോ
കലഹിക്കുകയില്ല ,എനിക്കറിയാം ഞാൻ ആരെന്നു
അതിനൊരു ഓപ്പോ മുദ്രണമോ സാക്ഷിയോ വേണ്ട
സമയമാകുമ്പോൾ നീ മനസ്സിലാക്കും
നല്ലതു എന്തെന്ന് അറിയും നീ
നിന്റെ സത്യം നിനക്കുമനസ്സിലാവും
എന്തിനാണ് നാം ഇവിടെയെന്നത്
എന്തിനാണ് ഈ ജീവിതം നമുക്കെന്നും
ഒന്ന് കൂടി പുനർവിചിന്തനം നടത്തു
എല്ലാം അറിയാമെന്നു ഉള്ള നിന്റെ ഭാവം വേണ്ട
മറക്കാതിരുന്നാൽ മതി നാം എല്ലാം നശ്വരരാണ്
ഏതു സമയത്തും നാം പിഴുതെറിയപ്പെടുമെന്ന്
painting by Madhavi Sandur
ചിന്തകളുടെ രൂഢമൂലത്തിൽ
ഇരുന്നു എന്റെ ലോകത്തിൽ
ഉള്ളിന്റെ ഉള്ളിൽ മുഴുകുമ്പോൾ
നിന്നെ കുറിച്ച് ഒരു അവകാശ വാദങ്ങളുമില്ല
നിന്നിൽ നിന്നും ഒന്നുമേ പ്രതീക്ഷിക്കുന്നില്ല
നീ നിന്റെ രീതിയിൽ തന്നെ മുന്നേറുക
എന്നെ എന്റെ വഴിക്കു വിടുക
എന്റെ അതിര്ത്തിയില് കടക്കാതെ
നിന്നെക്കുറിച്ചു ഒന്നുമേ എനിക്ക് പറയാനില്ല
നാം ഒറ്റയായ് തന്നെ ഇരിക്കും
എവിടെയാണോ അവിടെ
നമുക്കൊരിക്കലും സമരാവാൻ പറ്റില്ല
എന്തെ നിനക്ക് ഇതിനെ കുറിച്ചറിയില്ല
നിന്റെ വൈഭവങ്ങളുടെ അവകാശങ്ങൾ
നിന്റെ സഫലതയുടെ പതക്കങ്ങൾ
ഒന്നുമേ മതിപ്പുളവാക്കില്ല ഒരിക്കലും
ഞാൻ കാണുന്നെതെന്തെന്നോ നിന്റെ ഉള്ളകം
നിന്റെ ആത്മാവിന്റെ സൂക്ഷമത ഞാൻ അറിയുന്നു
സത്യം മാത്രമേ ഞാൻ ബഹുമാനിക്കുകയുള്ളു
എന്റെ മൗനം ഒരിക്കലും ബധിരമല്ല
എന്റെ മൂകത ഒരിക്കലും കീഴടങ്ങലല്ല
ഒരു പക്ഷെ നീ വിജയിച്ചു പ്രഘാപിക്കും
ഞാൻ ഒരിക്കലും തെളിയിക്കാനൊരുങ്ങുകയോ
കലഹിക്കുകയില്ല ,എനിക്കറിയാം ഞാൻ ആരെന്നു
അതിനൊരു ഓപ്പോ മുദ്രണമോ സാക്ഷിയോ വേണ്ട
സമയമാകുമ്പോൾ നീ മനസ്സിലാക്കും
നല്ലതു എന്തെന്ന് അറിയും നീ
നിന്റെ സത്യം നിനക്കുമനസ്സിലാവും
എന്തിനാണ് നാം ഇവിടെയെന്നത്
എന്തിനാണ് ഈ ജീവിതം നമുക്കെന്നും
ഒന്ന് കൂടി പുനർവിചിന്തനം നടത്തു
എല്ലാം അറിയാമെന്നു ഉള്ള നിന്റെ ഭാവം വേണ്ട
മറക്കാതിരുന്നാൽ മതി നാം എല്ലാം നശ്വരരാണ്
ഏതു സമയത്തും നാം പിഴുതെറിയപ്പെടുമെന്ന്
painting by Madhavi Sandur
Comments