കാരണവര്‍

അരയില്‍ തിരുകിയൊരു കൊച്ചുപിച്ചാത്തിയും
അറനിറക്കാനുള്ള മോഹവുമായ് കാതില്‍ കടുക്കനിട്ടു
കയ്യില്‍ പൗരവടിയും തോളത്തു കസവ് നേരിയതും
കൈയുക്കു ഉള്ളിടത്തോളം ജീവിതം സുഖം സ്വസ്ഥം
കാരണവനായ് വാണീടുന്നു അല്ലാലെല്ലാം ഉള്ളില്‍
കരയും കരയോഗവും യോഗ്യതയായി മുറുക്കി ചുവപ്പിച്ചു
തുപ്പി വാനവും താമ്പുല ചര്‍വണം നടത്തുന്നു
പ്രഭാത പ്രദോക്ഷങ്ങളായ് ഋതുക്കള്‍ മാറി മറയുന്നു
അവസാനം എല്ലാ പ്രതാപങ്ങളും ആറടി മണ്ണില്‍ ഒടുങ്ങുന്നു ..!!
Comments