ആദരിക്കുക
ആദരിക്കുക
അവൾ അവളുടെ ഓർമ്മകളെ
സംഭരിച്ചുവച്ചു അടയാളമായ്
ആരെയുമറിയിക്കാതെ കണ്ണീരിനൊപ്പം.
അവളെ പാവയായോ കളിപ്പാട്ടമായോ കരുതേണ്ട
അവൾക്കുമുണ്ട് വികാരവും വിചാരങ്ങളും
തൂക്കുകയും തുടക്കുകയും ചെയ്യുന്നു എന്ന് കരുതി
ഒരു അടിമയാക്കെണ്ട ബഹുമാനിക്കുക ഏറ്റവും
അവളില്ലാതെ ഇല്ല ഒരു കുടുംബത്തിനും നിലനിൽപ്പ്
എനിക്കറിയില്ല എങ്ങിനെ ആണ് നിങ്ങൾക്കു ഇത്ര
സന്തോഷം കണ്ടെത്താനാവുക അവളെ കരയിപ്പിച്ചിട്ടു
അവളും ഒരു അമ്മയാണ് ഭാര്യയാണ്
ആ ഉദരത്തിൽ നിന്നുമല്ലോ നീയും ജനിച്ചത്
ഏറെ പുകഴ്ത്തിയിട്ടു കാര്യമില്ല ആവാക്കുകൾ
ഒന്നുമേ അവളുടെ ഹൃദയത്തിൽ തട്ടുകയില്ല
അതിനാൽ അവളെ ബഹുമാനിക്കുക ആദരിക്കുക

Comments