Saturday 19 May 2012

വഴിയോരങ്ങളിലുടെ

വഴിയോരങ്ങളിലുടെ 

പുലിരിയോടോപ്പം പാതയില്‍ 
 കൈ നീട്ടി യാജിക്കുന്നവന്‍ 
ചില്ലറകള്‍ കിട്ടാതായപ്പോള്‍ 
മൗനമായി വിധിയെ പഴിക്കുന്നു ,ഒപ്പം 
വഴിയാത്രക്കാരേയും ,അവന്റെ ആത്മഗതം 
ഉച്ചത്തിലായാല്‍ എന്തെന്ന് ഓര്‍ത്ത്‌ 
മുന്നോട്ടുപോയി എന്റെ ചിന്തകളുമായി  
ജീവിതത്തിന്റെ പിറകെ കൈ നീട്ടി കൊണ്ട് 
************************************************
പാലും തേനും പരിപ്പും പഞ്ചസാരയും 
നിരത്തിലുടെ വണ്ടിയേറി പോകുന്നു 
പണമുള്ളവരെ തേടി
പണത്തിനായി പണിയെടുക്കുന്ന നഗരമേ 
***********************************************
ചിന്തി കടയിലെ 
ചില്ലിട്ട അലമാരിക്കുള്ളിലിരുന്നു
വീര്‍പ്പുമുട്ടുന്നു കുപ്പിവളകള്‍ 
*********************************
ഇരുട്ടിലേക്ക് മുഖം തിരിച്ചു 
റോഡിന്റെ   ഓരം ചേര്‍ന്ന് 
തളര്‍ന്നു കിടന്നു റോഡു റോളര്‍ 
***************************************
പാതയോരത്ത് നീണ്ട കാത്തിരിപ്പുകള്‍ 
ആയാസം കുറക്കാന്‍ സല്ലാപങ്ങള്‍ക്കിടയില്‍ 
കൂടണയാനുള്ള വിങ്ങലുകള്‍    

1 comment:

c.v.thankappan said...

നഗരവഴിയോരക്കാഴ്ചകള്‍
നന്നായിരിക്കുന്നു.
ആശംസകളോടെ