പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 18
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 18
ജീവിതവനികളില്‍ ,പ്രണയമേ
89 മാനം പെയ്യും പോല്‍ ആഹളാദവും
ഇലപൊഴിയും പോല്‍ ദുഃഖവും
മഞ്ഞു നിറയും പോല്‍ നിദ്രയും
ഉഷ്ണം പോല്‍ സ്വേദകണവും
നീയേകിയല്ലോ പ്രണയമേ
ഇലപൊഴിയും പോല്‍ ദുഃഖവും
മഞ്ഞു നിറയും പോല്‍ നിദ്രയും
ഉഷ്ണം പോല്‍ സ്വേദകണവും
നീയേകിയല്ലോ പ്രണയമേ
90 നിന്‍ ഗാനം കുയില്‍ പോല്‍
നിന്‍ നടനം മയില്‍ പോല്‍
നിന്‍ മൊഴി മൈന പോല്‍
നിന്‍ പരിഭവം കാകന്‍ പോല്‍
അറിയുന്നു ഞാന്‍ പ്രണയമേ
നിന്‍ നടനം മയില്‍ പോല്‍
നിന്‍ മൊഴി മൈന പോല്‍
നിന്‍ പരിഭവം കാകന്‍ പോല്‍
അറിയുന്നു ഞാന്‍ പ്രണയമേ
91 ദുനിയാവ് ഉറക്കമെന്നതു
എന്തിനെയാണോ പറയുന്നത്
എന്ന് അറിയുകയില്ലല്ലോ
കണ്ണുകളൊക്കെ ഞാനും അടക്കാറുള്ള -
താണെങ്കിലും അത് കിനാവില്‍
നിന്നെ കാണാമെന്നു കരുതിയാല്ലോ പ്രണയമേ
Comments
വളരെ നന്നാകുന്നുണ്ട് ഈ പംക്തി. അവിടവിടെ ചില അക്ഷരതെറ്റുകള്‍ കാണുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.
varanda oosharabhoomiyiloodeyaanu thante yathrayennarinjittum GR athilokkyupari kavithaye snehichu snehichukondeyirikkunnu.
ithu orapoorva kazcha.
ആശംസകളോടെ