പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 14
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 14
67 ഏതു ഭാഷയിലേക്ക് പരിവര്‍ത്തനം
67 ഏതു ഭാഷയിലേക്ക് പരിവര്‍ത്തനം
നടത്തിയാലും എനിക്ക് പറയുവാനുള്ളത്
ഒന്ന് മാത്രമേ ഉള്ളു എന്റെ ഹൃദയത്തിന്റെ ഭാഷ
അത് നമ്മുക്ക് ഇരുവര്‍ക്കുമറിയാവുന്നതല്ലേ,പ്രണയമേ
68 പ്രേമത്തിന്റെ പേരില്‍ വഞ്ചിക്കരുതെ
പ്രണയത്തിനു കണ്ണുനീര്‍ സമ്മാനിക്കരുതെ
മനസ്സു കൊണ്ട് നോവിക്കല്ലേ ,ആര്‍ക്കുമിങ്ങനത്തെ
അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കരുതെ ,എന്‍ പ്രണയമേ
69 കണ്ണുകളില്‍ ആഗ്രഹങ്ങളുമായി നടക്കുമ്പോള്‍
എല്ലാവരുടെയും ഉറക്കം കെടുത്താറുണ്ട്
എപ്പോഴാണോ നീ കണ്‍പോളകള്‍ ഉറങ്ങുവാനായി
ചിമ്മിക്കുന്നുവോ അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍മ്മിക്കാന്‍
തുടങ്ങിയെന്നു അറിയുക പ്രണയമേ
70 പാടുവാന്‍ കഴിഞ്ഞാല്‍ നിന്നെ കുറിച്ചുള്ള
ഗീതകങ്ങളൊക്കെ എവിടെ നിന്നും
ശ്രുതിയും താളവും ചേക്കും , എളുപ്പമാണ്
ചന്ദ്രനേയും നഷ്ത്രങ്ങളെയും കുറിച്ച് സ്തുതി പാടാന്‍
നിന്നെ കുറിച്ച് വര്‍ണ്ണിക്കാന്‍ വരികള്‍ക്കായി
എവിടെ പോയി തേടും പ്രണയമേ
71 അല്ലയോ ജീവിതമേ നീയെന്നോടു ഇങ്ങനെ
വഞ്ചന കാട്ടാതെ ,ഞാന്‍ ജീവിച്ചിരിക്കാന്‍
ഈ പ്രാര്‍ത്ഥനകളൊക്കെ ചെയ്യാതെ ....
ചിലര്‍ വഞ്ചിതരാണ് നിനക്ക് അസൂയതോന്നു അല്ലെ
ഈ കാറ്റ് പോലും അവരെ തഴുകാതെ
കടന്നയകലുന്നു വല്ലോ ,പ്രണയമേ
Comments
ആത്മാര്‍ത്ഥതയില്ലാത്ത ആവശ്യത്തിന് മാത്രം രൂപംകൊണ്ട പലതും പ്രണയമാണോ?
ആശംസകള്‍
അതെ അജിത് ഭായി പ്രണയത്തിന്റെ പലമുഖങ്ങള്‍ ,നന്ദി വന്നു വായിച്ചതിനും
തങ്കപ്പെട്ടാ ആശംസകള്‍ പ്രണയത്തിനു തന്നെ ,നന്ദി വന്നു വായിച്ചതിനും