ഒരു ചാറ്റ് വിശേഷം


ഒരു ചാറ്റ് വിശേഷം 

  
ഒരുവന്‍ അന്തര്‍ ദൃശ്യജാലകത്തിലുടെ 

അവളുമായി കുശലം പറയുവാന്‍ 

കൂകി കുയിലനെ പോല്‍ പാട്ടുപാടി 

വിരലമര്‍ത്തി വിളിച്ചു "ഹായ് "

തിരിച്ചുയവള്‍ എഴുതി ഒരുനിമിഷമെന്നു  
  


ഒരു നിമിഷത്തിന്‍ ദൈര്‍ക്യമെന്തന്നു 


ഒരു വേള അതിന്‍ വിലയറിയാതെ അവന്‍ 

ആ  വാതയനത്തിലേക്ക് മിഴിയും നട്ടു

ഇല്ല അറിയുന്നു അവള്‍ തന്‍ വ്യഗ്രത 


വ്യാകുലത ഏറുന്നു വന്നില്ല വെറുതെ 

മോഹിപ്പിച്ചു അകന്നു പോയല്ലോ 

മേഘമേ നീ കണ്ടുവോ ആ ലാളിത്യമാര്‍ന്നവളെ 

മേദനിയുടെ സൗന്ദര്യത്തിനെ , പ്രശ്നങ്ങള്‍ തന്‍ 

പ്രഹേളികയെ ഇനി ഇല്ല  കാത്തിരിപ്പിനായി

എന്നോര്‍ത്തു മൂഢനായി  തിരിഞ്ഞു 

നടന്നവന്‍ ശൂന്യതയിലേക്ക്  മിഴിയടച്ചു  ..............

Comments

Cv Thankappan said…
നന്നായി
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ