പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -9
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -9
41 ജീവിതമേ നീയാണ് എന്റെ എല്ലാം
ശ്വാസനിശ്വാസങ്ങള്‍ പിന്നെ
ഈ ലോകമല്ല ,വര്‍ണ്ണ വര്‍ഗ്ഗ ജാതികളും
ഉപേക്ഷിക്കാന്‍ ഒരുക്കമാണ് പ്രണയമേ
42 നിനക്കറിയില്ല ഈ ഏകാന്തത എന്നതിനെ
ഈ ഉടഞ്ഞ ഹൃദയത്തിനോട് ചോദിക്കു
വേര്‍പാടിനെ കുറിച്ച് ഒക്കെ
വഞ്ചനയുടെയും ചതിയുടെയും കഥകള്‍ നിറക്കാതെ
എനിക്കറിയാം നല്ലവണ്ണം നിന്നെ എന്‍ പ്രണയമേ
43 സ്വപ്നങ്ങളോടു കൂട്ടു കൂടിയിരുന്നു
വന്നു മറഞ്ഞു പോകും നിറങ്ങളെയറിയിക്കാനായി
ഹൃദയത്തിന്‍ മിടുപ്പുകളൊടു ചോദിക്കു
പ്രണയത്തിന്‍ സത്യമാം നിറമെതാണെന്നു
44 ഈ സ്വരം കേള്‍ക്കുമീശ്വരനോടു
വരം കേട്ട് ഞാന്‍ മരണത്തിനായ്
ഈശ്വരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
ഒക്കെ ഞാന്‍ നല്‍കാം എന്നാല്‍
നിന്റെ ജീവനായി പ്രാര്‍ത്ഥിക്കും
പ്രണയത്തിനോടു ഞാന്‍ എങ്ങിനെ വഞ്ചന കാട്ടും
45 സമ്മതമെന്നു പറയുവാനോരുക്കമല്ലാത്ത നീ
എന്തിനു പ്രണയിക്കുന്നു വെറുതെ
കണ്ണുകളാല്‍ ഒരു പാടു പറഞ്ഞു കഴിഞ്ഞില്ലേ
ഇനി എന്തെ നാവു ചലിക്കാതത്തു സഖേ
Comments
എന്തിനു പ്രണയിക്കുന്നു വെറുതെ
കണ്ണുകളാല്‍ ഒരുപാടു പറഞ്ഞു കഴിഞ്ഞില്ലേ
ഇനി എന്തെ നാവു ചലിക്കാത്തതു സഖേ"
നല്ല വരികള്‍
ആശംസകളോടെ