പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 19



പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 19  


92 ഓര്‍മ്മകളുമായ് സന്ധ്യകള്‍ കൂടണയുമ്പോള്‍ 
കാത്തിരിക്കുന്നിതാ ഓര്‍മ്മകള്‍
വീണ്ടുമൊരു സായന്തനത്തിനായ്
ഒപ്പം നീയും കൂടണയുക പ്രണയമേ

93 എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍
കേട്ടറിഞ്ഞ് അടുത്തതല്ലേ നീ
എന്‍ വേദനകളിലും ചിരിക്കാന്‍ 
പഠിപ്പിച്ചുവോ നീ ,പ്രണയമേ  

94 നിന്‍ മുഖശ്രീയാലിന്നു ഈറനായ്
ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ
നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍
ഈശ്വരനും മാറിടുന്നു , പ്രണമേ
  

95 ആ ദിനങ്ങളും ദിനങ്ങളല്ല
ആ രാത്രിയും രാത്രിയല്ല
ആ നിമിഷവും നിമിഷമല്ല
ഓര്‍മ്മകളെല്ലാം നിശ്ചലമാകുമ്പോള്‍
മരണമേ നീയാരാണ് എന്നിലെ
പ്രണയത്തെ മായ്ചെടുക്കാന്‍...

96  ചെറിയ പെരുന്നാള് ദിനം
നിന്നെ ദര്‍ശിക്കും മാത്രയില്‍
അമ്പിളിക്കല എന്നു ചൊല്ലി
നോമ്പ് വീടും മാനുഷ്യരെല്ലാം
പടച്ചവന്‍ കോപത്താല്‍ നിന്‍
മുഖാംബുജം അമാവാസി തന്‍
ഇരുളാക്കി മാറ്റിടും , പ്രണയമേ   

Comments

Joselet Joseph said…
ഇതും നന്നായി,

പിന്നെ ഒരു കാര്യം,
അക്കമിട്ട വരികളെല്ലാം ചേര്‍ത്തുവച്ച് ഹരിച്ചും ഗുണിച്ചും മുറിച്ചും നോക്കിയാല്‍ വളരെ സുന്ദരമായ നെടുനീളന്‍ കവിതയാകുമെന്ന് ഉറപ്പ്‌!
ഇതുവരെ വായിച്ചവയില്‍ പലതിലെയും നല്ലതെങ്കിലും നാലുവരി മതി ഒരു പോസ്റ്റില്‍!! അത്രയ്ക്ക് വ്യത്യസ്തമായ ചിന്തകള്‍ പകര്‍ന്നിട്ടുണ്ട്.

(ചുരുക്കം ചില ഖണ്നികകള്‍ എനിക്ക് അത്ര ചെര്ച്ചയുല്ലതായി തോന്നിയിട്ടില്ല.)
grkaviyoor said…
ശരിയാണ് നാം എഴുന്നതെല്ലാം നന്നാവണമെന്നില്ല അംഗികരിക്കുന്നു
എന്റെ പരിമിതികള്‍ ഞാന്‍ മനസ്സിലാക്കുന്നു ജോസ് ലെറ്റ്
ഇതെല്ലം ക്രോഡികരിച്ചു തലക്കെട്ട് നിന്റെ പേരില്‍ ഒരു പുസ്തകം ആക്കണം എന്ന് ആശയുണ്ട്
അഭിപ്രായങ്ങള്‍ക്ക് നന്ദി
Cv Thankappan said…
നന്നായിട്ടുണ്ട്
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “