വിമുക്തിക്കായി


വിമുക്തിക്കായി 



സ്മൃതി  വലയങ്ങളില്‍പ്പെട്ട്   വലയുന്ന മനസ്സിന്റെ 
പാര്‍ശങ്ങളില്‍ ഒന്നുമേ ഏശാതെ ജീവിതത്തിന്റെ 
അപരാഹ്നം തേടിഉള്ള അനന്ത ചക്രവാളങ്ങള്‍ക്കപ്പുറം 
അപാരതെയെ  തേടുന്ന  യാത്രകളില്‍ തനിച്ചു പകച്ചു
മനോവ്യഥയുടെ ആഴങ്ങളില്‍ നെഞ്ചിന്റെ  മിടുപ്പുകള്‍ 
കാതുകളില്‍ അലറുന്നത് പോലെ അകലങ്ങളിലെ 
ശബ്ദം അടുത്തു വരുമ്പോള്‍ ഉള്ളിലെ താളവും തമ്മില്‍ 
ജുഗല്‍ബന്ദി നടത്തി സ്വരസ്ഥാനങ്ങള്‍ ചേര്‍ന്ന് 
ഒന്നാകുവാന്‍ തുടങ്ങുന്നുണ്ടായിരുന്നു അപ്പോഴും 
ആശകള്‍ കൈ വിടാതെ ആര്‍ക്കോ വേണ്ടിയുള്ള 
കാത്തിരിപ്പുകള്‍ ചങ്ങലകളുടെ കണ്ണികളകറ്റി 
മുക്തിക്കായി  ഘനമില്ലാതെ ഒരുങ്ങുന്നു 
പായുവാന്‍ ഏറെ കൊതിക്കുന്നുണ്ടായിരുന്നു മനോരഥം 

Comments

ajith said…
മനോരഥം സ്വപ്നസഞ്ചാരം തുടരട്ടെ, നല്ല കവിതകള്‍ ഇനിയും പിറക്കട്ടെ
Anandavalli Chandran said…
puthiya sankalpangal,
aashayangal.
Best wishes.
Cv Thankappan said…
ആശംസകള്‍
grkaviyoor said…
തങ്കപ്പെട്ടാ,ആന്ദവല്ലി ചേച്ചി ,അജിത്‌ ഭായി അഭിപ്ര്യങ്ങള്‍ക്ക് നന്ദി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “