ചൈതന്യം
ചൈതന്യം
കണ്ടിതു ഞാനുമീ കണ്ടതടിക്കുമി കൈവല്യം
കാരണം തേടുമി കാരണംകോട്ടുളൊരു വൈകല്യം
കാരണമാരാഞ്ഞിട്ടറിയാതിങ്ങനെ കരളു തുടിക്കുമൊരു നൈരാശ്യം
കാത്തു കാത്തുകിട്ടിയൊരു സന്തോഷത്തിന്‍ മുളപൊന്തിയ വൈകാര്യം
മാനമിതെന്തെന്നറിയാതെ മാലോകരറിയാതെ മറച്ചു വച്ചോരീ വൈഷമ്യം
മണ്ണും മലയുമാകാശവും കടലും കടന്നങ്ങയലഞ്ഞു വൈക്ലബ്യം
മതിയിതു മനസ്സിന്റെ ഭ്രമമെന്നറിഞ്ഞു തേടിയലഞ്ഞിത് ഭൈഷജ്യം
മരണമിത് നിഴലായി കൂട്ടിനുണ്ടന്നറിയാ ജീവിതമെത്ര നൈമിഷ്യം
അറിഞ്ഞു മുന്നേറാമിനിയും നിരാശ നല്‍കാതെയകറ്റാമീ വൈജാത്യം
ആടിയുലയുമീ ജീവിതനൗകതേടിയലഞ്ഞു ചാഞ്ചല്യം
അറിഞ്ഞു ഈ വിധം എങ്കിലും കണ്ടു മനസ്സില്‍ വന്നൊരു നൈപുണ്യം
അണയാതെ കാക്കാമിനിയുമീ ശോഭയേറി ഈ ഉള്ളില്‍ ഉദിച്ച ചൈതന്യം
Comments
, dixon സത്യം ദൈവ വഴി തെളിയുമ്പോള്‍ അടുക്കും ചിട്ടയും ഉണ്ടാവും
ആശംസകളോടെ
അഭിപ്രായം രേഖപെടുത്തിയ എല്ലാവര്‍ക്കും നന്ദി
ആടിയുലയുമീ ജീവിതനൗകതേടിയലഞ്ഞു ചാഞ്ചല്യം
അറിഞ്ഞു ഈ വിധം എങ്കിലും കണ്ടു മനസ്സില്‍ വന്നൊരു നൈപുണ്യം
അണയാതെ കാക്കാമിനിയുമീ ശോഭയേറി ഈ ഉള്ളില്‍ ഉദിച്ച ചൈതന്യം
good..............