മോഹമി യാത്ര

മോഹമി യാത്ര 


Amavasikal Thotta Padukal
ഭൂതകാലം നോമ്പുനോറ്റൊരു   
ഭവ്യമാമൊരു അനുഭൂതി പകര്‍ന്നു 
നല്‍കിയകന്നൊരു കവിത എഴുതിയ 
മലയാളമേ നിന്‍ അംഗ കൊങ്കങ്ങളൊക്കെ 
വര്‍ണ്ണനാതീതമായിന്നും ലാവണ്യവതിയായി   
നീ നിന്നിരുന്നുവോ ചാരെ ,കണ്ടു മനം കുളിര്‍ത്തു 
നിന്നെ പാടി പുകഴ്ത്തുവാനായ് ഏറെ 
ഉണ്ടിവിടെയെന്നറികയിനിയും ,കാലത്തു
കണ്ടേന്‍ ഞാന്‍ ദൃശ്യവിരുന്നു വന്നൊരു 
കാവ്യയോദ്ധാരകന്‍ എന്‍ സ്വീകരണ മുറിയിലായ്
ഇലഞ്ഞിപൂ സുഗന്ധം പരത്തി ഒഴുകുമാ വരികളുമായ് വന്നു 
എന്‍ മനം കുളിര്‍ കോരിയെടുത്തത് മറ്റാരുമല്ല 
ദൂരദര്‍ശന സമീക്ഷയിലുടെ എഴാചേരിയില്‍ വാഴും 
കാവ്യ ദേവനാകും സാക്ഷാല്‍ രാമചന്ദ്രനല്ലോ 
മോഹമിനി ഏറെയായി എനിക്കിനിയാ 
"അമാവാസികള്‍ തൊട്ടപാടുകളി"ലുടെ ഒരു 
യാത്രയോടോപ്പം  പങ്കുചേരാന്‍        

Comments

asha sreekumar said…
ഈ യാത്ര അനുസ്യൂതം തുടരുമാറാകട്ടെ
Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “