പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 15
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 15
72 മാലോകര്‍ പറയും ഇത്രയതികം പ്രണയിക്കരുതെയെന്നു
അത് ലഹരിയായ് തലയ്ക്കു പിടിക്കുമെന്ന് .....!!
എന്നാല്‍ ഞാന്‍ പറയുന്നു പ്രണയം കൊണ്ട് പൊതിയു
കല്ലുപോലെയുള്ള കഠിനമാര്‍ന്ന ഹൃദയവും
പ്രണയാതുരമായി മാറട്ടെ എന്നും
73 തേടുകയാണിനിയും കണ്ട് എത്താനാകട്ടെ ആരെയെങ്കിലും
എന്നെ പോലെ നിന്നെ ആഗ്രഹിക്കുന്നവരാകട്ടെ
തീര്‍ച്ചയായിട്ടും പ്രണയത്താല്‍ നോക്കട്ടെ നിന്നെയെന്നാല്‍
എന്നെ പോലെ അകകണ്ണുകള്‍ അവര്‍ക്കും ഉണ്ടാകുമോ, പ്രണയമേ ?!!
74 രാത്രിയില്‍ രാത്രിക്കായി സമ്മാനം കൊടുക്കുമോ
ഹൃദയത്തിനു സ്വാന്ത്വനത്തിന്‍ സമ്മാനം കൊടുക്കാനാകുമോ
ഞാന്‍ നിനക്കായി ചന്ദ്രനെയും കൊണ്ടു തരാം
എന്നാല്‍ ചന്ദ്രനു നിലാവ് സമ്മാനമായി നല്‍കുവാനാകുമോ ,പ്രണയമേ ?!!
75 ആഗ്രഹങ്ങളെറെയില്ല എങ്കിലും
പൂര്‍ണ്ണമാകുമോ ജീവിതം
നിന്റെ നിറസാന്നിധ്യമില്ലാതെ ,പ്രണയമേ ?!!
76 നിന്റെ കൂടെ ജീവിക്കുവാന്‍ ആഗ്രഹമേറെയായിരിക്കുന്നു
പരിഭവം കേവലം നിന്റെ മൗനം മാത്രമാണ്
അതിലും ഉപരിയായി എന്ത് എങ്കിലുമുണ്ടോ
നിന്റെ വരവിനായ് കാത്തിരിക്കുന്നു പ്രണയമേ !!
Comments
പരിഭവം കേവലം നിന്റെ മൗനം മാത്രമാണ്
അതിലും ഉപരിയായി എന്ത് എങ്കിലുമുണ്ടോ
നിന്റെ വരവിനായ് കാത്തിരിക്കുന്നു പ്രണയമേ !!
ആശംസകൾ.