പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -11
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -11
54 ലവണ രസമാര്‍ന്ന തുള്ളികളടര്‍ന്നു വീണുയെന്‍

51 ഹൃദയ ബന്ധങ്ങളൊക്കെ വിചിത്രം തന്നെ
ദൂരെയാണെങ്കിലും അടുത്തു തന്നെയെന്നു തോന്നും
എന്നാല്‍ നിന്നെ നിത്യം കാണുന്നവര്‍ എത്ര
ഭാഗ്യവാന്മാരാണല്ലോ പ്രണയമേ !!
52 മുഖത്തു ചിരി പടരുമ്പോഴും
കണ്ണുകളില്‍ തിളക്കമേറും
എപ്പോള്‍ നീ എന്റെതാണെന്ന്
നീ പറയുമ്പോള്‍ ,ഞാന്‍ എത്ര
ധന്യനായി നെഞ്ചു വിരിച്ചു നില്‍ക്കുന്നത്
കണ്ടു നിര്‍വൃതിയടയാറില്ലേ പ്രണയമേ
53 ജീവിതം ഒരു ആശ്വാസമെന്നോണമായി മാറിയിയിരുന്നു
ദുഃഖ കടലിലാഴ്ന്നു ഇരിക്കുന്നുവല്ലോ ,നീയില്ലാതെ പറ്റില്ല
ഇത് ഒരു പതിവായിരിക്കുന്നു ,അപേക്ഷയാണ് എന്റെ
ഉപേക്ഷ വിചാരിക്കാതെ തിരികെ വരൂ പ്രണയമേ
54 ലവണ രസമാര്‍ന്ന തുള്ളികളടര്‍ന്നു വീണുയെന്‍
കണ്ണുകളില്‍ നിന്ന് ഇപ്പോള്‍ ,എന്താണ് നീ എന്നെ
ഓര്‍ക്കുകയായിരുന്നോ ,കണ്ടിട്ടു കാലമേറെയായല്ലോ
എനിക്ക് തോന്നുന്നു ഇന്നലെ കണ്ടതു പോലെ
ഓര്‍മ്മകളൊക്കെ എന്തെ എന്നെ വിട്ടകലാത്തത്, പ്രണയമേ ?!!
55 പകലുമറഞ്ഞു സന്ധ്യയും മങ്ങി
രാത്രി വന്നഞ്ഞു ഹൃദയം മിടിച്ചു വീണ്ടും
നിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു
കണ്ണുകളറിഞ്ഞു ആ കുളിര്‍ തെന്നലിനെ
അവന്റെ സാമീപ്യം നുകര്‍ന്ന് തന്നു പ്രണയമേ
Comments
രാത്രി വന്നഞ്ഞു ഹൃദയം മിടിച്ചു വീണ്ടും
നല്ല വരികള്‍