പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 17
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 17
82 നിന്നെ സൃക്ഷ്ടിക്കാനെത്ര ദിനരാത്രങ്ങളും
മാസങ്ങളും വര്‍ഷങ്ങളുമെത്ര എടുത്തിരിക്കുമോ
ഒരാ തവണയും കുറവുകളൊക്കെ മാറ്റി മോടിവരുത്തി
സ്വര്‍ഗ്ഗത്തില്‍ തന്നെ കുടിയിരുത്തിയിരിക്കും
പക്ഷെ
ദൈവത്തിനു ഒടുവില്‍ എന്നെ ഓര്‍മ്മ
വന്നിരുന്നതിനാല്‍ എന്റെ ഭാഗ്യമല്ലേ നീ ഇന്ന്
എന്നോടോപ്പമിന്നു ഇങ്ങനെ പ്രണയമേ
83 മിഴികളില്‍ നിന്നും തുടങ്ങുമി
ഹൃദയത്തിലേക്ക് ചേക്കേറുമ്പോഴേക്കും
സ്ഥലകാലമില്ലാതെ ചിന്തകളിലാഴ്ത്തി
എന്തിനും ഒരുക്കുന്ന കരുത്തിനെ
നിന്റെ പേരല്ലാതെ എന്ത് വിളിക്കും പ്രണയമേ
84 ഏകാന്തതകളില്‍ നിന്റെ ഓര്‍മ്മകളില്‍
മനസ്സ് വേദനയുടെ ആഴങ്ങള്‍ തേടുമ്പോഴും
എന്നെ തിരയരുതെ ഈ ലോകത്തിന്‍ തിരക്കില്‍
ഞാന്‍ ഇപ്പോഴും നിന്റെ നിഴലായിത്തന്നെ
ഉണ്ടായിരിക്കുമല്ലോ പ്രണയമേ
85 സ്നേഹിക്കുക അത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല
ലോകം മുഴുവനും നിനക്കായ് പരതുന്നതും
സമയാസമയത്ത് നിന്‍ ഓര്‍മ്മകളെപ്പോഴാണ്
മിഴി നിറക്കുന്നത് എന്ന് അറിയില്ലല്ലോ പ്രണയമേ
86 നീ ചിരിക്കുന്നതും കരയുന്നതുമെനിക്കായി
ഒരു പ്രവിശ്യമെങ്കിലും പിണങ്ങി നോക്കുക അപ്പോഴറിയാം
ഞാന്‍ എന്തെല്ലാം ചെയ്യും നിനക്കായി പ്രണയമേ
Comments