Wednesday, May 9, 2012

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -13

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -13



61  നീ വരുമ്പോള്‍ ചുണ്ടുകളില്‍ മൗനവും  
കണ്ണുകളില്‍  നിഴലിക്കുന്ന ഇംഗിതത്താല്‍
എന്നിലെ എന്നെ തന്നെയും നീ അപഹരിച്ചു 
നടന്നകലുന്നുവോ ,പ്രണയമേ !!

62  എന്നെ ഇത്രയം പ്രേമിക്കരുതെ 
ലോകം മുഴുവനും അറിയപ്പെടും 
വഞ്ചന ഒട്ടുമെ കാട്ടല്ലേ എന്നോടു 
ഞാന്‍ ഈ ലോകത്തെ തന്നെ 
വിട്ടകലാന്‍ കാരണമാക്കല്ലേ പ്രണയമേ 

63 അല്‍പ്പം നിന്റെ വാക്കിനാലും 
ചാറ്റ മഴയാലും ലഹരിയേറുന്നുണ്ട്  
എന്നെ വെറുതെ മദ്യപാനിയായി 
മുദ്രകുത്തരുതെ ,നിന്നെ ആദ്യമായി 
കണ്ടതിനു ശേഷമാണ് ഈ ഹൃദയത്തില്‍ 
തോന്നലുകളെറിയത്  ,പ്രണയമേ !!

64 ഈ കണ്ണുകളാണ് നിന്റെ ഏക പരിചയമെനിക്ക്
നിന്റെ മന്ദഹാസമാണ്   എനിക്ക് ഏക അഭിമാനം 
നീ നിന്നെ തന്നെ സൂക്ഷിച്ചു കൊള്ളണേ 
എന്തെന്നാല്‍ നിന്റെ ശ്വാസനിശ്വാസമാണ്   
എന്റെ ജീവിതം പ്രണയമേ !!

65 സൂര്യന്‍ അടുക്കല്‍ ഉണ്ടെങ്കിലോ ,ഇല്ലെങ്കിലോ ,
വെളിച്ചമെപ്പോഴും നിന്റെ കൂടെ ഉണ്ടാകുമല്ലോ  
ചന്ദ്രന്‍ അടുക്കല്‍ ഉണ്ടെങ്കിലോ ,ഇല്ലെങ്കിലോ ,
നിലാവ് എപ്പോഴും നിന്റെ അരികിലുണ്ടാവുമല്ലോ 
അത് പോലെ നീ അരികിലുണ്ടെങ്കിലോയില്ലെങ്കിലോ 
നിന്റെ ഓര്‍മ്മകലെപ്പോഴും എന്‍ അരികിലുണ്ടാവുമല്ലോ ,പ്രണയമേ 

66 പരിഭവമോ പിണക്കമോ നിന്നോടുണ്ടായാലും 
ഈ ദയാ വായിപ്പുകളെപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കും 
നിന്നോടോയി ,ഒരു അപേക്ഷയെ ഉള്ളുയെനിക്ക് 
പരിഭവം അല്‍പ്പം എനിക്ക് നിന്നോടു തോന്നിയാലും 
നീ എന്നോടു പിണങ്ങല്ലേ ,പ്രണയമേ   !!

2 comments:

c.v.thankappan said...

ആശംസകള്‍

ajith said...

കവിയൂര്‍ മാഷെ, ഇത്രയും പ്രണയമുണ്ടായിരുന്നോ ഉള്ളില്‍...????