കണ്ടിട്ടും കാണാതെ


കണ്ടിട്ടും കാണാതെ 

കല്ലുകള്‍ക്കും    ഉണ്ടേ  കഥപറയാന്‍ 
കണ്ണുകള്‍ക്ക്‌ കാത്തിരിക്കാനാവാത്ത 
കല്പിതമായ നിയോഗങ്ങളേറെയുണ്ട്    
കാമ്യമായി കണ്ടാല്‍ കല്ലിലും
 ദൈവാമ്ശത്തിന്‍ പ്രകാശവും 
ധൈര്യവും നല്‍കുന്നു അതല്ലേ 
ദൈത്യമാം ഭൂമിതന്‍ മൗനം 
പൈത്രുകമായി കിട്ടിയൊരു
ഭൂമിയെ ചവുട്ടി മെതിച്ചു ദ്രോഹിക്കും 
ഭൂതലര്‍ അറിയാതെ പോകുന്നു പലതും 
ഭൂതകാലത്തെ കുറിച്ച് ഓര്‍ക്കാതെ 
ഭ്രമിച്ചു നടക്കുന്നു നിഴലെറും സത്യങ്ങളെ 
കണ്ടിട്ടും കാണാതെ  
കണ്ണുമിഴിച്ചു  തരിച്ചു  നിന്നു 
കടക്കാത്ത വെട്ടവും വായു ഏറാത്ത 
കുടുസ്സാം  ഫ്ലാറ്റിന്‍ ഇടനാഴികകളില്‍ നിന്നു 
കുറച്ചൊന്നു ചിന്തിച്ചു അല്‍പ്പമൊന്നു     
കാറ്റ് കടക്കാത്തൊരു മാളങ്ങളില്‍ 
കുഞ്ഞാറ്റ കള്‍ കഴിയുന്നില്ലേ അതൊന്നു 
കണ്ടില്ലെന്നു നടിക്കരുതെ 
കാട്ടി തരുന്നു പ്രകൃതി തന്‍ പുസ്തകത്തില്‍ 

Comments

pravaahiny said…
alla kavitha.
Cv Thankappan said…
നല്ല ചിന്തകള്‍.
ആശംസകളോടെ
grkaviyoor said…
നന്ദി അഭിപ്രായങ്ങള്‍ക്ക് തങ്കപ്പെട്ടാ പ്രവാഹിനി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “