രാജി
രാജി
കയറുമായി പോത്തിലേറി നടന്നൊരു
കാലന്‍ രാജി വച്ചു ,ഇനിയെന്തന്നു
പകച്ചു നിന്ന് ചിത്രഗുപ്തനും ,തീര്‍പ്പുകല്പിക്കേണ്ട
കേസുകളേറെ ,ഇനിയും ഒരു നിയമനം കാത്തു
പി എസ്സിയിലും യുപി എസ്സിയിലുമായി തിരക്ക്
ഇനി എന്തെന്നറിയാതെ കാലകാലനു തലവേദന
ഒന്ന് കിടക്കാം എന്നു വിചാരിക്കുമ്പോള്‍ ഒഴുവില്ല
ഒരു ലോകത്തെയും ആശുപത്രികളും ഒഴിയാതെ
സമരത്തില്‍ മാലാഖമാരും അനുയായികളും
ഇനി ആകെ കുഴയുമല്ലോ ഈരേഴു പതിനാലു
ലോകവവും ചിന്തയിലാര്‍ന്നു .
Comments
ആവും , ആവണമല്ലൊ
ആതുരസേവനവും സമരത്തിലാണല്ലൊ ..
ഇനിയിപ്പൊള്‍ വയസ്സായീ ചുള്ളി ചുണുങ്ങീ
ചിരട്ടകള്‍ തലമുറകളേ ഇട്ടു വയ്ക്കാം ..
പക്ഷേ പെട്ടെന്ന് ഒത്തുതീര്‍പ്പാവും ഈ സമരം
കാലനേ തിരിച്ചെടുക്കും ,
ആവിശ്യ സര്‍വ്വീസ് അണല്ലൊ ..
കാലന്റെ പ്രശ്നങ്ങളെന്താണെന്ന് അറിഞ്ഞ്
രാജീ അസാദുവാക്കും ഉടന്‍ ..
അല്ലെങ്കില്‍ ............ ചിന്തനീയം ..
വെക്കാറാണ് പതിവെന്നും കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ഇനിയും അത് വേണ്ടി വരുമോ.