പൂച്ചേ

പൂച്ചേ




പാക്കരനു കാച്ചി വച്ച


പാലുകുടിച്ച പൂച്ചേ


പാക്കരന്‍ വരുവോളം എത്തമിടു പൂച്ചേ


പല കുറ്റത്തിനും പലതവണ


പിടിക്കപ്പെട്ടിട്ടും നീ കരഞ്ഞു


പോക്കിയ കൈയ്യുമായി നില്‍ക്കുന്നു


പൊന്നുരുക്കുന്നിടത്ത്


പതുങ്ങിയിരുന്നു കൈനക്കിക്കാട്ടി


പണിയും പണവും മുടക്കുവാനായി


പുതിയ വിരുന്നുകാര്‍ വരുമെന്നു കാണിക്കും നീ


പതിയിരിക്കും എലികളെ പിടിച്ചില്ലയെങ്കില്‍


പതം വരുത്തും നിന്നെയെന്നു


പറയാന്‍ മനസ്സ് വരുന്നില്ല പൂച്ചേ

Comments

SHANAVAS said…
കവിയൂരിന്റെ കവിതകള്‍ ഒന്നും വിടാതെ ആസ്വദിക്കുന്നുണ്ട്.വളരെ നല്ല ശൈലി.
Anonymous said…
പൂച്ചകുട്ടിയെ ഇഷ്ടായി..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “