ഒരു ദുഃഖ ബിന്ദു

ഒരു ദുഃഖ ബിന്ദു


പും നരക നദി കടത്തുവാന്‍ പുത്രനെന്നു
പൂത്ത മനസ്സിലെ പൂതി ഇനിയുമില്ല
പുത്രനില്ലാത്തതിനല്ല
പുരോഹിത വര്‍ഗ്ഗങ്ങള്‍ ചേര്‍ത്തു വച്ച
വിശ്വാസങ്ങളെ ഇല്ല ഞാന്‍ ഇനിയും
വെറുതെ കാറ്റില്‍ പറത്തുന്നില്ലയതിനെ
വെറുക്കാതെ ഉള്‍ക്കൊള്ളുമി
വൃഥാ ജീവിത സായന്തനങ്ങളില്‍
ഇനി ഈ വൃദ്ധ സദനങ്ങളില്‍ ഹോമിക്കുമാറു
ഇല്ല ചെയ്യ്‌തില്ല ഈ ജന്മത്തില്‍ ജന്മം തന്നവരോടു
ഇങ്ങനെ പിന്തുടരുന്നു കാലത്തിന്‍ മറിമായമോ
ഇത്രയോക്കയും ചിന്തിച്ചു പോയി
ഒരു ദുഃഖ ബിന്ദുവാകും വരെക്കുമേ

*********************************************************
പ്രചോദനം നിശാഗന്ധിയുടെ കവിതയില്‍ നിന്നും
link http://nishapkd.blogspot.com/2011/04/blog-post_08.html#comments


Comments

പ്രചോദനം എന്നക്കുമല്ലോ...?
പിന്നെ നിശയുടെ ലിങ്ക് കൂടി കൊടുക്കാമായിരുന്നു.
Lipi Ranju said…
നിശാഗന്ധിയുടെ കവിത കണ്ടില്ല ,
ഇതു നന്നായിട്ടുണ്ട് മാഷേ....
പ്രചോദനം എന്നാണു ശരി.. കവിത നന്നായിട്ടുണ്ട്...പൂം നരക നദി കടത്തുവാന്‍ പുത്രനെന്നു
പൂത്ത മനസ്സിലെ പൂതി ഇനിയുമില്ല. പൂം അല്ല, പും ആണൂ. കൊച്ചു കൊച്ചു തെറ്റുകൾ തിരുത്തിയ ഈ കൊച്ചുപെണ്ണിന്റെ അഹങ്കാരം പൊറുക്കുമല്ലോ
grkaviyoor said…
കിങ്ങിണിമോളെ നന്ദി തെറ്റ് തിരുത്തി തന്നതിന്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “