ഓര്‍മ്മകളിലെ മരുഭൂമിയിലുടെ

ഓര്‍മ്മകളിലെ മരുഭൂമിയിലുടെ






ഓര്‍മ്മകളിലെ മരുഭൂമിയിലുടെ

തനിയെ സഞ്ചരിക്കവേ

വഴി മദ്ധ്യേ കണ്ടോരു

അപരിചിതന്‍ മുഖത്തു ഒരു തേച്ചു പിടിപിച്ച

പുഞ്ചിരിയുമായി അടുത്തു വന്നു

അറിയുമോ നിങ്ങലെന്നെയെന്ന്‍

ചോദ്യത്തിനുത്തരമായി മൊഴിഞ്ഞു

ഓര്‍ക്കുന്നില്ലയെങ്കിലും ചിരപരിചിതമായ

കേട്ടുമറന്ന ശബ്ദമാണല്ലോ

പ്പെട്ടന്നു ചുണ്ടില്‍ ഒരു കള്ള ചിരിയോടെ

ഉണങ്ങി വരണ്ട തോണ്ടകുഴിയില്‍ നിന്നുമായി

വാചകങ്ങള്‍ ഓരോന്നായി പുറത്തു വന്നു

എന്നെ നിങ്ങളറിയും അതെ ഞാന്‍

നിങ്ങളുടെ അതീതനായ അന്തരാത്മാവ്

ഇപ്പോഴും നിന്റെ നിഴലായി തണലായിലയുന്നോന്‍

ഇല്ല എനിക്ക് നിന്നെയറിയുകയില്ല

എന്റെ ജീവിതത്തിന്റെ യാത്രകളൊക്കെ യാതനയെറിയതും

നീണ്ടതുമാണ് എന്നിരുന്നാലും തിരിഞ്ഞു

നോക്കുന്ന പതിവുയെനിക്കു ഒട്ടുമേയില്ല

അതുകൊണ്ടു ഒരുപക്ഷെ കുട്ടം പിരിഞ്ഞു പോയതായിരിക്കും

എങ്കിലും ഒന്നുമേ മാറിയിട്ടില്ലല്ലോ

ഞാനും നിങ്ങളും പിന്നെയി വഴിത്താരകളും എന്റെ ലക്ഷ്യങ്ങളും

എന്ന് പറഞ്ഞു തീര്‍ക്കവേ അപരിചിതന്റെ ചോദ്യം

ഇല്ല മാറിയിട്ടില്ല ഒരു പാട് ഒന്നുമേ

നമ്മുടെ ചിന്തകളും അത് കൊണ്ട് ഉണ്ടാവുന്ന

മാറ്റങ്ങള്‍ അനേകവും

ഉണ്ട് മാറാത്തവയായി ഈ മണ്ണും ആകാശവും

Comments

ഉണ്ട് മാറാത്തവയായി ഈ മണ്ണും ആകാശവും... നല്ല വരികൾ എല്ലാ ഭാവുകങ്ങളും
നല്ല വരികള്‍.. നല്ല ആശയം! എല്ലാ ഭാവുകങ്ങളും
Lipi Ranju said…
ഇഷ്ടായി കവിത ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “