ഒരു കൊന്നമരത്തിന്‍ ദുഃഖം

ഒരു കൊന്നമരത്തിന്‍ ദുഃഖം



വളര്‍ന്നു ഞാന്‍ വലുതായി


പുഷ്പിണിയായി മേടമാസ സൂര്യനായി

അണിഞ്ഞു നില്‍ക്കുമ്പോഴേക്കുമായി


വന്നടുക്കുന്നു എന്റെ സൗഭഗം കവരാന്‍


അര്‍ത്ഥത്തിനായി കശമലന്മാര്‍


ആഘോഷിക്കുവാന്‍ വിഷുപോലും


അവരുടെ നാട്ടില്‍ നിന്നുമെന്നെയകറ്റി ഓടിച്ചിട്ട്


അന്യ നാട്ടിലും സ്വസ്ഥത തരുക്കില്ല ഒട്ടുമേ


വരൂ കൊണ്ട് പോകു എന്‍ ശിഖരങ്ങള്‍ വീണ്ടും


പുഷ് പ്പിച്ചിടാം നിന്‍ മുറ്റത്തും തൊടികളിലും

അടുത്ത വിഷു വരെ കാത്തിരിക്കാണല്ലോ

എന്റെ ഈ ശിഖരങ്ങളില്‍ മഞ്ചിമ പടരാന്‍


Comments

Anonymous said…
very nice......
നന്നായി... അവസരോചിതം..വർഷത്തിൽ രണ്ട് തവണ കൊന്നമരം പൂക്കും എന്നാണറിവ്.. മജിമയാണോ... മഞ്ചിമയാണോ..? വേഡ് വെരിഫിക്കേഷൻ എടുത്ത് കളയണം അതിരു ബുദ്ധിമുട്ടാകുന്നൂ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “