മഴവിൽപ്പൂവുകൾ
മഴവിൽപ്പൂവുകൾ
അഴകിൻ്റെ ഏഴു നിറങ്ങൾ ചാലിച്ച്,
അന്തരംഗത്തിൽ വിരിയുന്ന ശോഭ.
മണ്ണിൽ പെയ്ത മഴത്തുള്ളികൾ തൻ-
മനസ്സിൽ വിരിയുന്ന വർണ്ണ പ്രഭ.
ദലങ്ങളിൽ തങ്ങിനിൽക്കും ഈർപ്പം,
സൂര്യ രശ്മിയാൽ പുഞ്ചിരി തൂകും.
വാടാത്ത സ്വപ്നങ്ങൾ തൻ തോട്ടത്തിൽ-
വാസന്തമായ് ഇളം കാറ്റിലാടും.
നറുമണം പേറുന്ന പനിനീർ ഇതളുകൾ,
നാനാ വർണ്ണങ്ങൾ തൻ സംഗീതം.
പ്രകൃതി തൻ കവിതയായ് ഭൂമിയിൽ-
പടരുന്നു ഈ മനോഹര ഗീതം.
ജീ ആർ കവിയൂർ
16 03 2026
(കാനഡ , ടൊറൻ്റോ)
Comments