കാവുങ്കൽ ശാസ്താ (കീർത്തനം)

കാവുങ്കൽ ശാസ്താ 
(കീർത്തനം)


(പല്ലവി)
ഏഴാം കടലിനിപ്പുറത്ത്
എൻ മനസ്സാം കോവിലിലായ് 
നെയ്ത്തിരി കത്തിച്ചു വെച്ചു 
നെഞ്ചുരുകി നിന്നെ വിളിക്കുന്നു...

കാവുങ്കൽ വാഴും ധർമ്മശാസ്താവേ 
കാത്തു കൊള്ളുക നിത്യം ഞങ്ങളെ നീ...

(അനുപല്ലവി)
എല്ലാമറിയുന്നവനേ നിന്നരികിലെത്തി
ഏറെ കൊതിയോടെ വിളിക്കുവാൻ
നിൻ ശരണ കീർത്തനങ്ങൾ ചൊല്ലുവാൻ
ശക്തി നൽകി അനുഗ്രഹിക്കു ഭഗവാനേ...

കാവുങ്കൽ വാഴും ധർമ്മശാസ്താവേ 
കാത്തു കൊള്ളുക നിത്യം ഞങ്ങളെ നീ...

(ചരണം 1)
കാവിലെ സപ്താഹ പുണ്യവേളയിൽ
കൺകുളിർക്കെ നിൻ രൂപം കാണുവാൻ
ദൂരദേശത്തിരുന്നും വിങ്ങുന്നെന്റെ ഉള്ളം
വിളി കേൾക്കണേ കാവുങ്കൽ വാഴും നാഥാ...

(ചരണം 2)
തടസ്സങ്ങൾ മാറ്റുന്ന ഭഗവാനേ അവിടുത്തെ
തിരുനടയിൽ എത്തുവാൻ ദയ കാട്ടണേ...
ഏഴാഴി താണ്ടി വന്നിടാം ശ്രീ ധർമ്മ ശാസ്താവേ അങ്ങയുടെ
പാദപത്മത്തിൽ അർച്ചന ചെയ്തിടാം...

(മുദ്രാവരി)
കവിയൂർ പടിഞ്ഞാറ്റുംചേരി തൻ പുണ്യമേ
കാവുങ്കൽ വാഴും എൻ ധർമ്മശാസ്താവേ...
കാത്തു കൊള്ളുക നിത്യം ഞങ്ങളെ നീ...

ശരണമയ്യപ്പാ... ശരണമയ്യപ്പാ...

രചന
ജി.ആർ. കവിയൂർ
12 03 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “