ശിശിരമകന്നുവിഷു അടുത്തു (ഗാനം)

ശിശിരമകന്നു
വിഷു അടുത്തു
 (ഗാനം)

മഞ്ഞിൻ മൗനം അകന്നു
മഞ്ഞ വെയിൽ ചിരി തൂകി
മനോഹര കാഴ്ചയിൽ
മനസ്സാകെ പൂത്തുലഞ്ഞു 

മരങ്ങൾ ഇലയില്ലാതെ 
മെല്ലെ കാറ്റിലാടി ശിശിര
മേഘങ്ങൾ അകലെ നിന്നു 
മൂളി പാടി നീന്തി അരയന്നങ്ങൾ

മേട വിഷുവും കണിയൊരുക്കും 
മലനാടിന്നോർമ്മകൾ വല്ലാതെ
മദിച്ചു ഒരു മയിൽ പേടയായി 
മടക്ക കാഹളത്തിനിടയിൽ 
യുദ്ധത്തിന് മാറ്റൊലിയാകുന്നു

ജീ ആർ കവിയൂർ 
09 03 2026
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “