കാലാവസ്ഥയുടെ നോവൽ
കാലാവസ്ഥയുടെ നോവൽ
മണ്ണിൻ്റെ മാറിൽ കഥകൾ രചിച്ച്,
മാറുന്നു കാലം പുതു താളിലായ്.
വേനൽ തൻ ചുട്ടുപൊള്ളുന്ന വരികൾ-
വസന്തം മായ്ക്കുന്നു പൂത്തുമ്പിയായ്.
മഴവില്ല് ചാലിച്ച വർണ്ണച്ചിത്രങ്ങൾ,
കാർമേഘം എഴുതുന്ന കവിതകൾ.
മഞ്ഞിൽ പുതച്ചൊരു ശീതകാലം-
മനസ്സിൽ നിറയ്ക്കുന്ന ഓർമ്മകൾ.
ഋതുക്കൾ തൻ മനോഹരമായ ഈ നോവൽ,
പ്രകൃതി തൻ കൈപ്പടയിൽ വിരിയുന്നു.
തീരാത്ത ജൈത്രയാത്ര പോൽ ഭൂമിയിൽ-
നിത്യവും പുതുമയായ് പടരുന്നു.
ജീ ആർ കവിയൂർ
16 03 2026
(കാനഡ , ടൊറൻ്റോ)
Comments