രാമനാമപ്രിയനേ©
കവിയൂർ ഹനുമാൻ സ്വാമിയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്ന ഒരു ഭക്തിസാന്ദ്രമായ സമർപ്പണം. രാമനാമത്തിന്റെ പൊരുളും ഹനുമാൻ സ്വാമിയോടുള്ള ഭക്തിയും തുളുമ്പുന്ന വരികൾ.
രാമനാമപ്രിയനേ©
രാമ രാമ രാമ ഭക്തനാം ഭഗവാനേ
രാമനാമം നിത്യം ജപിക്കും ഭഗവാനേ
രാമഭക്തി എന്നെ നേർവഴി നയിക്കണേരാമദൂതാ രാമനാമപ്രിയനേ
നമസ്തേ നമസ്തേ.
അഹംബോധത്തെ അറിഞ്ഞു ഞാനിതാ
അലിയുന്നു അവിടുത്തെ കൃപയാലേ
അണയും നേരം അവിടുത്തെ പ്രഭയിതിൽ
അങ്ങേ രൂപം കണ്ടു കണ്ണടയ്ക്കാനുള്ള
അനുമതിയും ഭാഗ്യവും നൽകണേ ഭഗവാനേ.
ഞാനെന്ന ഞാനും അഖിലവും
ഒന്നെന്നു തിരിച്ചറിയാനുള്ള
ജ്ഞാനം നൽകി എന്നിൽ ജ്യോതി പകർന്ന്
അങ്ങിൽ ലയിപ്പിക്കണേ ഭഗവാനേ.
ആത്മസ്വരൂപനേ അവിവേകം മാറ്റുവാൻ
ആത്മധൈര്യം പകർന്നു നിത്യം കീർത്തിക്കാൻ
ആത്മബലവും നൽകി പരിപാലിക്കണേ
ആത്മസ്വരൂപനേ രാമനാമപ്രിയനേ
നമസ്തേ നമസ്തേ.
രാമ രാമ രാമ ഭക്തനാം ഭഗവാനേ
രാമനാമം നിത്യം ജപിക്കും ഭഗവാനേ
രാമഭക്തി എന്നെ നേർവഴി നയിക്കണേരാമദൂതാ രാമനാമപ്രിയനേ
നമസ്തേ നമസ്തേ.
ജീ ആർ കവിയൂർ
09 03 2026
( കാനഡ , ടൊറൻ്റോ)
Comments