സ്ത്രീശക്തി
സ്ത്രീശക്തി
അമ്മയുടെ കരങ്ങളിൽ സ്നേഹമുണ്ട്
സഹോദരിയുടെ വാക്കുകളിൽ കരുതലുണ്ട്
മകളുടെ ചിരിയിൽ വെളിച്ചമുണ്ട്
വേദന ഉള്ളിലൊതുക്കി പുഞ്ചിരിക്കാനറിയുന്നവൾ
ദുരിതങ്ങൾ വന്നാലും തളരാത്തവൾ
സ്വപ്നങ്ങൾ നെഞ്ചിൽ വളർത്തുന്നവൾ
വീട്ടിന്റെ ദീപം തെളിയിക്കുന്നവൾ
ജീവിതത്തിന് നിറം നൽകുന്നവൾ
സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കുന്നവൾ
ലോകം മുന്നോട്ട് നീങ്ങുമ്പോൾ
സ്ത്രീയുടെ ശക്തി കൂടെ നടക്കുന്നു
അവൾ തന്നെയല്ലോ സന്തതസഹചാരിയും ജീവിതത്തെ നയിക്കുന്നാത്മ ജ്യോതിയാർന്നവളാം
ആദി ശക്തി പരാശക്തിയെന്നറിയുക
ജീ ആർ കവിയൂർ
08 03 2026
(കാനഡ, ടൊറൻ്റോ)
Comments