മർദ്ദനീയമായ വെയിൽ
മർദ്ദനീയമായ വെയിൽ
പൊൻകതിർ ചൂടി വിരിയുന്ന പ്രഭാതം,
മണ്ണിൽ പടരും സുരഭില ദീപ്തി.
തണുപ്പിൻ പുതപ്പുകൾ ദൂരെ മാറ്റി,
നന്മകൾ പൂക്കുന്ന സ്വർണ്ണ വെളിച്ചം.
അറിയാതെ മെല്ലെ തഴുകുന്ന കാറ്റിൽ,
മേനിയിൽ ഏൽക്കും മധുരമാം ചൂട്.
ഇലകൾ ചിരിക്കും തിളക്കമാർന്നു,
പ്രാണനിൽ ഉണരും പുത്തൻ പ്രകാശം.
നിഴലുകൾ നീങ്ങി തെളിയും പാത,
ഉലകിൻ ഹൃദയം നിറയും ഊർജ്ജം.
ആകാശം നൽകും കനകവർണ്ണമതാ-
ലിംഗനം ചെയ്യുനീ ജീവനേകാൻ.
ജീ ആർ കവിയൂർ
13 03 2026
(കാനഡ , ടൊറൻ്റോ)
Comments