ജീവിതത്തിന് വില(ഒരു ഗാനം)
ജീവിതത്തിന് വില
(ഒരു ഗാനം)
ആഹാ… ആഹാ… ഹഹ…
എത്ര പറഞ്ഞാലും
എത്ര പറഞ്ഞാലും
തീരില്ല നിന്നോട് ഒത്തൊരു
തീരമില്ലാത്ത കടലുപോലെ ജീവിതം
സാഗരത്തിൽ വഞ്ചിയിലായ്
ജൈത്രയാത്ര നടത്തുമ്പോൾ
ക്ഷണികമാണെങ്കിലുമേ
ക്ഷണമൊന്നറികാ ഈ ജീവിതത്തെ…
ആ… ആ… ആ…
നാം പിന്നിട്ട വഴികളൊക്കെ
കല്ലും മുള്ളും നിറഞ്ഞ താരകൾ.
കണ്ടും കൊണ്ടും കാലം നൽകിയ
സുഖദുഃഖ സമ്മാനങ്ങളൊക്കെ
സന്തതം സുന്ദരം അല്ലോ.
ഒന്നു തിരിഞ്ഞ് ഒന്നു നോക്കുക,
നാം കൊണ്ട് വന്നത് എന്ത്?
കൊണ്ട് പോകുന്നത് എന്ത്?
ഒന്നോർക്കുകിൽ എത്ര
മനോഹരം… മനോനന്മയം…
ചിന്മയം…
ഒരു പിടി ചാരമായി മാറുന്ന
ഈ ശരീരത്തിനുള്ളിലും
അമരമായൊരു സ്പന്ദനം
അതിന്റെ പേര് ജീവിതം
അതിന്റെ പാട്ട് അനുഭവം.
നന്ദി ആരോട് പറയേണ്ടു
ഈ ശ്വാസം തന്ന പ്രകൃതിയോടാണോ?
ഈ പാത കാട്ടിയ വിധിയോടോ?
സുഖവും ദുഃഖവും നൽകി
എന്നെ തീർത്ത അനുഭവങ്ങളോടോ?
ഒന്നറിഞ്ഞാൽ മതിയല്ലോ
ഈ നിമിഷം തന്നെയാണ് വരം
ജീവിതം തന്നെയാണ് അനുഗ്രഹം
ആഹാ… എത്ര അത്ഭുതം
ഈ മനുഷ്യജന്മം…
അറിയുക…
ഈ കിട്ടിയ ജീവിതത്തിന് വില.
ആഹാ… ആഹാ… ഹഹ…
ജീ ആർ കവിയൂർ
14-03-2026 | 3:20 AM
(കാനഡ, ടൊറന്റോ)
Comments