കാളിയ മർദ്ദനം

കാളിയ മർദ്ദനം 

[പല്ലവി]

കറു കറുത്തിതു കാളിന്ദി
കാളിയൻ തൻ പത്തി താണുവല്ലോ
കണ്ണാ നിൻ മർദ്ദനം അപാരം
കണ്ണാ നീ കാത്തു കൊൾക ഭഗവാനേ


[ചരണം 1]

യമുനാതീരത്ത് ബാലഗോപാലന്റെ തെളിമയാർന്ന മഹിമ
കാളിയൻ തലമേൽ ദിവ്യലീലയാടിയ ദയാമയ കൃപ
ഗോകുലം മുഴുവൻ ആശ്ചര്യചകിതരായ നിമിഷം
ദേവഗണം പുഷ്പവൃഷ്ടി ചൊരിഞ്ഞു ദിവ്യഗാനം പാടി

[ചരണം 2]

മുരളിനാദം നിറഞ്ഞു ദിക്കുകൾ എല്ലാം
കണ്ണന്റെ ചാരുത കാണ്മാൻ വൃന്ദാവനം നിശ്ചലം
അസുരത്വം തകർന്നു ഈശ്വരകൃപ തെളിഞ്ഞു
ഭൂമിയാകെ ആനന്ദധാരയായി അനുഗ്രഹം പകർന്നു

[ചരണം 3]

കരുണാമയാ നിൻ പദശരണം
ഭക്തഹൃദയം നിറയും അമൃതസ്മരണം
ദുരിതമകറ്റി രക്ഷിക്കുന്ന ദിവ്യശക്തി
ഗോവിന്ദാ നിന്റെ നാമം ജീവന്റെ ദീപം

[പല്ലവി]

കറു കറുത്തിതു കാളിന്ദി
കാളിയൻ തൻ പത്തി താണുവല്ലോ
കണ്ണാ നിൻ മർദ്ദനം അപാരം
കണ്ണാ നീ കാത്തു കൊൾക ഭഗവാനേ


ജീ ആർ കവിയൂർ 
10 03 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “