മറന്നുപോയ്. (ഗസൽ)

ഗസൽ - 

മരവും പുഴയും തന്നൊരു സ്നേഹം നമ്മൾ മറന്നുപോയ്
മനുഷ്യരാണെന്നൊരു സത്യം നമ്മൾ മറന്നുപോയ്.

സ്വർണ്ണത്തിൻ തിളക്കം മാത്രം കണ്ണിനു കാഴ്ച്ചയായ്
പ്രകൃതിതൻ പവിത്ര ശൃംഗാരമെല്ലാം നമ്മൾ മറന്നുപോയ്.

തേനെന്നു കരുതി നുകരുന്നത് വെറും ലോഭമത്രേ
പൂക്കൾ തരും വസന്തത്തിൻ ലഹരി നമ്മൾ മറന്നുപോയ്.

ഇഷ്ടികകൾ കൊണ്ട് വലിയ മാളികകൾ തീർത്തു
ഭൂമിയെന്നൊരു വീടും വിശ്വവും നമ്മൾ മറന്നുപോയ്.

പക്ഷിതൻ മധുരനാദം ഇന്ന് വെറും ഇരച്ചിലായ്
കാറ്റുതന്ന ആ താലോലമെല്ലാം നമ്മൾ മറന്നുപോയ്.

മത്സര ഓട്ടത്തിൽ മുന്നിലെത്താൻ വെമ്പവേ
സമാധാനം തന്നൊരാ തിരുമുറ്റം നമ്മൾ മറന്നുപോയ്.

സമയമുള്ളപ്പോൾ ഉണരുക ഇനി ഞാനെന്ന 'ജി ആറൂം
പ്രകൃതിതൻ സമ്മാനം കാക്കാൻ നമ്മൾ മറന്നുപോയ്.


ജി ആർ കവിയൂർ
( 16 03 2026)
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “