അടുക്കളയിലെ യുദ്ധം
അടുക്കളയിലെ യുദ്ധം
ജ്വലിക്കുന്ന കനലായ് മാറിയ ലോകം
അടുക്കള മുറ്റത്ത് പുകയുന്നു നീറ്റലായ്.
അതിർത്തികൾ തോറും യുദ്ധകാഹളം
അടുപ്പിലെ തീയണയ്ക്കും നിഴൽരൂപം.
പാചക വാതകമില്ലാതെ ദുഷ്കരം
വിറകുതേടിപ്പോകും തളർന്ന പാദങ്ങൾ.
ഒരു നേരമെങ്കിലും വയറു നിറയ്ക്കുവാൻ
അമ്മ തൻ കണ്ണീരിൽ വേവുന്ന അന്നം.
പുക മറയാൽ വീടിന്റെ ചുവരുകൾക്കുള്ളിൽ
പട്ടിണിപ്പാവങ്ങൾ വിതുമ്പുന്നു നിശബ്ദം.
ആയുധപ്പന്തലിൽ ആവേശം കൊള്ളുവോർ
അറിയുന്നതില്ലീ വിശപ്പിന്റെ രോദനം.
യുദ്ധക്കളത്തിലെ വെടിയൊച്ചകൾക്കിടയിൽ
വിശപ്പിൻ വിളി ആരും കേൾക്കാതെ പോയി.
അണയാത്ത അടുപ്പുകൾ ഇനിയുമുണ്ടാകാൻ
സമാധാനമന്ത്രങ്ങൾ ലോകം ചൊല്ലിടട്ടെ.
ഓം ശാന്തി ശാന്തി ശാന്തി
ജീ ആർ കവിയൂർ
15 03 2026
(കാനഡ, ടൊറൻ്റോ)

Comments