മൂടലുകൾക്കപ്പുറം (Beyond the Clouds)

മൂടലുകൾക്കപ്പുറം (Beyond the Clouds) 

വെള്ളിമേഘങ്ങൾ മറയ്ക്കും നീലാകാശം,
കാണാത്ത ലോകത്തിൻ ഗൂഢ രഹസ്യം.
മഞ്ഞുകണങ്ങൾ തഴുകി മാറുമ്പോൾ,
തെളിയുന്നു കൺമുന്നിൽ വാന ശോഭ.

മറഞ്ഞിരുന്നൊരു സൂര്യന്റെ തേജസ്സ്,
ചിതറുന്ന വർണ്ണങ്ങൾ ഭൂമിയിൽ ഇന്നു.
ഇരുളലകൾ നീക്കി വിരിയുന്ന പ്രഭാതം,
പുത്തൻ പ്രത്യാശ നൽകും കിരണങ്ങൾ.

സ്വപ്നങ്ങൾ ചിറകു വിടർത്തുന്ന ദൂരം,
പരിധികൾ ഇല്ലാത്ത അനന്ത വീഥി.
മനസ്സിൻ ഭാരങ്ങൾ ഇറക്കി വയ്ക്കാൻ-
വിടരുന്നു വെളിച്ചത്തിൻ പുണ്യ തീരം.

ജീ ആർ കവിയൂർ 
13 03 2026
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “